ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് പോലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് പോലീസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവെച്ച്‌ മരിച്ചു. അല്‍വാര്‍ സ്വദേശിയായ 30 കാരനായ കോണ്‍സ്റ്റബിള്‍ ടിങ്കു റാം ആണ് കൊല്ലപ്പെട്ടത്. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് ന്യൂഡല്‍ഹി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു.

ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റിലായിരുന്നു കോണ്‍സ്റ്റബിളിനെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. രാവിലെ 9.30 ഓടെ ഡ്യൂട്ടിക്കെത്തിയതിന് പിന്നാലെയാണ് ഇയാള്‍ വെടിവച്ച്‌ മരിക്കുന്നത്. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഇതിന് പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും യാദവ് പറഞ്ഞു. കോണ്‍സ്റ്റബിള്‍ റാം രാജസ്ഥാന്‍ സായുധ കോണ്‍സ്റ്റാബുലറിയുടെ എട്ടാം ബറ്റാലിയനിലാണ് ജോലിചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...