മലപ്പുറം: സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കെ.കെ. ശൈലജ എന്നിവര്‍ക്കുമെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. മലപ്പുറം പോലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ അനീഷ് കുമാറിനെയാണ് ടെലികമ്യൂണിക്കേഷന്‍ എസ്.പി സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴി പ്രചരിച്ച ശബ്ദ സന്ദേശം ഔദ്യോഗിക ഗ്രൂപ്പുകളില്‍ എത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
പിണറായിക്കും ഷൈലജയ്ക്കുമെതിരെ എഫ്.ബി പോസ്റ്റിട്ട പോലീസുകാരന് സസ്പെന്ഷന്
RECENT NEWS
Advertisment