മാവേലിക്കര : പോലീസുകാരന്റെ മര്‍ദ്ദനത്തിനിരയായ ഡോക്ടര്‍ രാജിയ്ക്ക് ഒരുങ്ങുന്നു. നീതികിട്ടിയില്ലെന്നും അതിനാല്‍ ജോലി രാജിവെക്കുമെന്നും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പോലീസുകാരന്റെ മര്‍ദനത്തിനിരയായ ഡോക്ടര്‍ രാഹുല്‍ മാത്യു പറഞ്ഞു.
40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയില്‍ പ്രവേശിക്കും മുമ്പ് പ്രദേശിക സി.പി.എം നേതാവായിരുന്നു രാഹുല്‍ മാത്യു. ഇടത് പക്ഷക്കാരനായിട്ടു പോലും താന്‍ ചതിക്കപ്പെട്ടുവെന്നാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ സ്‌പെഷല്‍റ്റി ഒപികളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.