അയല്‍ക്കാരിയുടെ മാനസിക പീഡനം ; ക്ലിഫ് ഹൗസിലെ പോലീസുകാരന്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പോലീസുകാരന്‍ ജീവനൊടുക്കി. ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂര്‍ക്കോണം, മണലിവിളവീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകനായ അനീഷ് സേവ്യര്‍ (32) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാരിയുടെ പരാതിയില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് അനുഭവിക്കേണ്ടി വന്ന മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ ചേട്ടനായ അനൂപിന്റെ വിവാഹം മുടങ്ങിയത് സംബന്ധിച്ച്‌ അയല്‍ക്കാരിയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം കേസ് എടുക്കാതെ വിട്ടയച്ചിരുന്നുവെന്നും പാറശ്ശാല പോലീസ് പറഞ്ഞു. എന്നാല്‍ സ്ത്രീ പരാതിയുമായി മുന്നോട്ടുപോയാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതി അനീഷിന് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഫെയർക്കോഡ്; ‘വൺ മോർ വോയ്സ്’ കാമ്പയിന് തുടക്കം

0
കൊച്ചി: ജന്തർ മന്തറിൽ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക്...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...