മലപ്പുറo : പോലീസുകാര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് ആന്റിബോഡി പരിശോധന ആരംഭിച്ചു. പോലീസ് വെല്‍ഫയര്‍ ബ്യുറോ, പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സംഘടനകളുടെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ പരിശോധന പൂര്‍ത്തിയായി.
പരിശോധനയ്ക്കായി എച്ച്‌എച്ച്‌എല്‍ കമ്പനിയെ ആണ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. നിലബൂരില്‍ എംഎസ്പി അസിസ്റ്റന്റ് കമാന്റന്റ് ദേവസ്സിയും, കൊണ്ടോട്ടിയില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസും പരിപാടിയുടെ ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
അതേസമയം മലപ്പുറം പുലാമന്തോളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണ്. താവുള്ളിയില്‍ കാഞ്ഞിരക്കടവത്ത് ഷംസുദ്ധീന്റെ മകന്‍ ആഷിക് അലിയെ ഇന്നലെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആഷിഖ് അലി. കൊറോണ ഫലം നെഗറ്റീവ് ആയ സാഹചര്യത്തില്‍ തുടര്‍നടപടി ആരോഗ്യ വകുപ്പ് പോലീസുമായി ആലോചിച്ചു തീരുമാനിക്കും.