കൊച്ചി : നടി അര്‍ച്ചന കവിയോട് പോലീസ് മോശമായി പെരുമാറിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പോലീസ് പരിശോധനയ്ക്കിടെ നടിയോട് മോശമായി പെരുമാറിയെന്ന് തെളിയിക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊച്ചി കമ്മീഷണര്‍ക്ക് ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുറ്റാരോപിതനായ ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാകും. ഇതിനു വേണ്ടി മട്ടാഞ്ചേരി എസി പി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നടിക്കെതിരെയുളള കേസില്‍ ആഭ്യന്തര അന്വേഷണം നടത്തിയത് മട്ടാഞ്ചേരി അസി പോലീസ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ആയിരുന്നു. നിലവില്‍ പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി ഉണ്ടാകും. കമ്മീഷണര്‍ സി എ ച്ച് നാഗരാജു ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
നടി അർച്ചന കവിയോട് പോലീസ് മോശമായി പെരുമാറി ; അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണർക്ക് – ഇനി നടപടി
RECENT NEWS
Advertisment