പോലീസ് നരനായാട്ട് ; കോൺഗ്രസ് പ്രതിഷേധ പ്രകടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി സർക്കാരിന്റെ ധൂർത്തിനും അതിക്രമങ്ങൾക്കുമെതിരെ തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ മാർച്ചിന് നേരേ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച്‌ ഇന്ന് (23 ശനിയാഴ്ച്ച) വൈകിട്ട് 5-മണിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിക്കും. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിക്കും. തുടന്ന് പ്രതിഷേധ യോഗം നടക്കും. പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുക്കുവാൻ കോൺഗ്രസിന്റേയും പോഷക സംഘടനകളുടേയും എല്ലാ തലങ്ങളിലുമുള്ള നേതാക്കളും ഭാരവാഹികളും പ്രവർത്തകരും വൈകിട്ട് 5-മണിക്ക് മുമ്പായി അബാൻ ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു.

സർക്കാരിന്റെ ധൂർത്തിനും പോലീസ്, സി.പി.എം അഴിഞ്ഞാട്ടത്തിനുമെതിരെ പോലീസ് ആസ്ഥാനത്തേക്ക സമാധാനപരമായി മാർച്ച് നടത്തിയ കെ.പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പിണറായി പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജ്ജിനേയും കണ്ണീർ വാതക പ്രയോഗത്തേയും ഡി. സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ശക്തമായി അപലപിച്ചു. സർക്കാരിനെതിരായ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രതിഷേധ സമരങ്ങളെ ചോരയിൽ മുക്കി അടിച്ചമർത്തുവാനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങളെ എന്ത് വില കൊടുത്തും ശക്തമായി പ്രതിരോധിക്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പ് നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...