Tuesday, April 15, 2025 1:59 pm

മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണo : പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്. മദ്‌റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണമെന്നാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച്‌ ബോധ്യപ്പെടണമെന്നും അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പള്ളിക്കമ്മറ്റികള്‍ക്ക് നല്‍കിയ നോട്ടീസില്‍ കാസര്‍ഗോഡ് പോലീസ് വ്യക്തമാക്കുന്നു. മദ്‌റസയ്ക്കു പുറമെ പള്ളിയ്ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ നിര്‍ദേശം ബാധകമാണെന്ന് പോലീസ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതിനു വിരുദ്ധമായി നിയമനങ്ങള്‍ നടത്തിയാല്‍ പളളിക്കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ചീമേനി, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവില്‍ കേസുകളുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു....

മാ​സ​പ്പ​ടി കേ​സ്: എ​സ്എ​ഫ്‌​ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ഡി​ക്ക് കൈ​മാ​റും

0
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്‌​ഐ​ഒ...

ചെളി നിറഞ്ഞ് കൊടുമൺ വലിയതോട്

0
കൊടുമൺ : കൊടുമൺ വലിയതോട്ടിൽ ചെളിനിറഞ്ഞ് തോട് ഇടുങ്ങി....

കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ഖച്ചാരിയവാസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്

0
ജയ്പൂർ: അശോക് ഗെഹ്ലോട്ട് സർക്കാരിലെ മുൻ ഗതാഗത മന്ത്രിയും കോൺഗ്രസ് നേതാവുമായ...