കൊല്ലത്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസറും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനാണ് ശൂരനാട് പോലീസിന്‍റെ പിടിയിലായത്. ആറു വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നുമാണ് ചിത്രങ്ങൾ കൈക്കലാക്കിയത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമ്മിച്ച് ഈ ചിത്രങ്ങൾ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചശേഷം മാതാവിന് അയച്ചുനൽകുകയായിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് തടയാൻ സഹായിക്കാമെന്നും അതിനായി 15 പവൻ സ്വർണം നൽകണമെന്നും അവിനാഷ് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സംശയംതോന്നി പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വ്യാജ അക്കൗണ്ടിന് പിന്നിൽ അവിനാഷ് ആണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അവിനാഷിനെതിരെ വകുപ്പുതല നടപടികൾക്കും ശുപാർശ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...