മോണിംഗ് വാക്കിനായി റോഡ് ബ്ലോക്ക് ചെയ്തു ; പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോണിംഗ് വാക്കിനായി റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് ഗതാഗത കുരുക്ക് സൃഷ്ടിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ട്രാഫിക്കിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായ വിനോദ് പിള്ളയ്‌ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്വീന്‍സ് വാക്ക് വേയ്‌ക്ക് സമീപത്താണ് ഗതാഗത കുരുക്ക് സൃഷ്ടിച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ മോണിംഗ് വാക്കിന് പോയത്. കുട്ടികള്‍ക്ക് സൈക്ലിംഗിനും സ്‌കേറ്റിംഗിനും വേണ്ടിയുള്ള റോഡ് രാവിലെ 6-7 മണിവരെ അടച്ചിടുകയായിരുന്നു. ഇത് ദിവസങ്ങളോളം നീണ്ടതോടെയാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി റോഡ് അടച്ചിടുന്നത് കാരണം തങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

റോഡിന്റെ പകുതിയില്‍ ബാരിയര്‍ വെച്ചാണ് ഇത് പൂര്‍ണമായും അടച്ചിട്ടത്. ഇതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മുറിച്ച്‌ കടന്ന് എതിര്‍വശത്തെത്തി ബസില്‍ കയറാന്‍ നിര്‍ബന്ധിതരായി. കുട്ടികളെ അമ്മമാര്‍ ബസില്‍ കയറ്റിവിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രദേശവാസികള്‍ പരാതിയുമായെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...