തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പള്ളിപ്പുറത്ത് തട്ടുകട ഉടമയെ മർദ്ദിക്കുകയും മാല കവരുകയും ചെയ്ത കേസിൽ സിവിൽ പോലീസ് ഓഫീസർ അപ്പുവിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇടത് അനുകൂല സംഘടനയായ പോലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി കൂടിയാണ് സസ്‌പെൻഡ് ചെയ്ത പോലീസുകാരൻ. കഴിഞ്ഞ മെയ് 18-ന് പുലർച്ചെ രണ്ട് മണിയോടെ പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിലെ ഒരു തട്ടുകടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപ്പുവും കൂടെയുണ്ടായിരുന്ന നാലംഗ സംഘവും ചേർന്ന് തട്ടുകട ഉടമയെ മർദ്ദിച്ചുവെന്നാണ് പരാതി.

റൂറൽ പോലീസ് എസ്പിയാണ് അപ്പുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...