സിപിഎം പ്രാദേശിക നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയ സിപിഎം പ്രാദേശിക നേതാവിനെതിരേ മുഖം നോക്കാതെ നടപടിയെടുത്ത സിഐയെ സ്ഥലംമാറ്റിയതായി ആരോപണം. കോതമംഗലം സിഐ ബേസില്‍ തോമസിനെയാണ് തൃശൂരിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. ഗുണ്ടായിസത്തിനും അക്രമത്തിനും കൂട്ടുനില്‍ക്കാതെ നടപടിയെടുത്തതിനാണ് സിഐയെ തൃശൂര്‍ ചെറുതുരുത്തിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിണ്ടിമന ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറിയെയാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത്.

ചീത്തവിളിയുമായി പൊതുനിരത്തിലൂടെ ജാഥയായി എത്തിയാണ് സിപിഎം പ്രാദേശിക നേതാവും സംഘവും പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരേ കൃത്യമായ നടപടിയെടുത്തതിനാണ് ഇപ്പോള്‍ കോതമംഗലം സിഐയെ ബലിയാടാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ സിപിഎം പിണ്ടിമന ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരേയാണ് സിഐ കേസെടുത്തത്. അതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടിനേതൃത്വം ഇടപെട്ട് ബേസില്‍ തോമസിനെ തൃശൂര്‍ ചെറുതുരുത്തിയിലേക്കു സ്ഥലംമാറ്റിയിരിക്കുന്നത്.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് അധികാരികളില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അനാവശ്യമായി ശിക്ഷിച്ചു ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണ് ഉണ്ടാകുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. രാഷ്‌ട്രീയക്കാരുടെ ചൊല്‍പ്പടിക്കുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും സസ്പെന്‍ഡ് ചെയ്തുമൊക്കെ രസിക്കുന്നവര്‍ നാട്ടിലെ ക്രമസമാധാന പ്രശ്നം വഷളാകാന്‍ എണ്ണ പകരുകയാണെന്ന കാര്യം മറന്നുപോകുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനെ കണ്ണീരിലാഴ്ത്തി ഖമനയിയുടെ അന്ത്യയാത്ര ; ദുഃഖിതരായ ജനങ്ങൾക്കൊപ്പം വിലാപയാത്രയിൽ പങ്കെടുത്ത് ഇറാൻ പ്രസിഡൻ്റ്

0
തെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ...

താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

0
ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹർജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം ; സംഭവം പഞ്ചാബിൽ

0
ലുധിയാന: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ഹൊഷിയാർപുരിൽ ജോലിചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ...

കാലാവസ്ഥാ വ്യതിയാനം തിരിച്ചടി ; ₹5,000 കോടിയുടെ ആപ്പിൾ വ്യവസായം ആശങ്കയിൽ

0
ഷിംല: കാലാവസ്ഥാ വ്യതിയാനം ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു....