ഐ.ഐ.ടി മദ്രാസിലും കാൺപൂർ വെബ്സൈറ്റിലും സുരക്ഷാവീഴ്ച, ഹാക്ക് ചെയ്തെന്ന അവകാശവാദവുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി കാൺപൂർ എന്നീ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്‌തുവെന്ന അവകാശവാദവുമായി യുവാവ്. പ്രവേശന നടപടികളിലെ അപാകതകൾ ചൂണ്ടിക്കാണിക്കാനും അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനുമാണ് ഹാക്ക് ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നു. ഐ.ഐ.ടി മദ്രാസിന്റെ ബാച്ചിലർ ഓഫ് സയൻസ് ഇൻ സൈബർ സെക്യൂരിറ്റി കോഴ്‌സിലേക്ക് ഇയാൾ അപേക്ഷ നൽകിയിരുന്നു. അപേക്ഷാ ഫീസ് അടയ്ക്കുകയും ആവശ്യമായ രേഖകളും സൈബർ സുരക്ഷാരംഗത്തെ മുൻ പരിചയവും സമർപ്പിക്കുകയും ചെയ്തെങ്കിലും തന്നെ ഷോർട്ട് ലിസ്റ്റ് ചെയ്തില്ലെന്നാണ് ആരോപണം.

തിരഞ്ഞെടുക്കപ്പെട്ട പല ഉദ്യോഗാർഥികളേക്കാൾ മെച്ചപ്പെട്ട യോഗ്യത തനിക്കുണ്ടെന്നും പ്രവേശനത്തിന്റെ ഭാഗമായുള്ള ക്യാപ്ചർ ദി ഫ്ലാഗ് ചലഞ്ചുകൾ പൂർത്തിയാക്കാൻ ചിലർക്ക് കഴിയാത്തതിനാൽ എട്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്. ഹാക്കിങ്ങിലൂടെ ഐ.ഐ.ടി മദ്രാസിന്റെയും കാൺപൂരിന്റെയും അഡ്മിനിസ്ട്രേറ്റീവ് സെർവറുകൾ, ഡാറ്റാബേസ്, പെയ്‌മെന്റ് സിസ്റ്റം, അപേക്ഷകരുടെ വിവരങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. വെബ്‌സൈറ്റുകളിൽ സുരക്ഷാ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻപ് ഇമെയിൽ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.

സംഭവം നടന്ന് തൊട്ടുപിന്നാലെ വെബ്‌സൈറ്റുകളിൽ ‘502 Bad Gateway’ എറർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് സൈബർ അക്രമത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഹാക്കിങ്ങിനെ ഒരു വിഭാഗം ശക്തമായി എതിർക്കുമ്പോൾ, നിലവിലെ പ്രവേശന രീതിയിലെ പോരായ്മകളാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് മറ്റുള്ളവരുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...