സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ക്ക് സനാഥത്വത്തിന്റെ പൂക്കളം ഒരുക്കി പോലീസുകാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകള്‍ക്ക് സനാഥത്വത്തിന്റെ പൂക്കളം ഒരുക്കി പോലീസുകാര്‍. പുത്തന്‍ ഉടുപ്പുകള്‍ ധരിച്ച് കാമറകള്‍ക്ക് മുമ്പില്‍ കളിച്ചും ചിരിച്ചും നില്‍ക്കുന്ന കുട്ടികളുടെ നിഷ്‌ക്കളങ്ക മുഖങ്ങള്‍ വിശിഷ്ടാതിഥിയായി എത്തിയ വി ജോയി എം എല്‍ എക്കും സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് ഉള്‍പ്പെടെയുള്ള പോലീസ് സേനാഗങ്ങള്‍ക്കും നോമ്പരമായി. ഓണ സദ്യ വാരിക്കൊടുത്തും ഊഞ്ഞാലാട്ടിയും അത്തപ്പുക്കളമൊരുക്കിയും ഓണക്കോടി ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയും അവര്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചു. പിന്നെ രസകരമായ ഓണക്കഥകളായി, കളികളായി, കലപില വര്‍ത്തമാനങ്ങളായി, മിഠായിയും മധുരപലഹാരങ്ങളുമായി പോലീസ് കമ്മീഷണറുമെത്തി. പേടിയില്ലാതെ പോലീസ് മാമന്‍മാരുടെയും മാമിമാരുടെയും കൈപിടിച്ച് അവര്‍ക്കൊപ്പം പൂക്കളമൊരുക്കാനും പാട്ടുപാടാനും സമിതിയിലെ കുരുന്നുകളും ഒപ്പം കൂടി. യൂണിഫോം ഒഴിവാക്കി ഓണഷര്‍ട്ടും കസവുമുണ്ടും കസവു സാരിയുമുടുത്താണ് പോലീസ് സേനാംഗങ്ങള്‍ എത്തിയത്. മാവേലിമാരായി വേഷമിട്ട നാല് വയസുകാരന്‍ വിശ്വയും രണ്ട് വയസുകാരന്‍ ഏമലും നൂറിലധികം കൂട്ടുകാരും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപിയും ട്രഷറര്‍ കെ ജയപാലും ചേര്‍ന്നാണ് അതിഥികളെ സ്വീകരിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത്

0
തിരുവനന്തപുരം: കടുത്ത വൈദ്യുതി നിയന്ത്രണം മൂലം ജനങ്ങൾ നട്ടം തിരിയവേ പ്രതിസന്ധി ചര്‍ച്ച...

സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ...

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ...

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് ; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ്...