ക്യാൻസര്‍ രോഗിയായ യുവാവിനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കുരുക്ഷേത്ര: ഹരിയാനയിൽ ക്യാൻസര്‍ രോഗിയായ യുവാവിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് രണ്ട് എഎസ്ഐമാരും ഒരു ഹോം ഗാര്‍ഡുമുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തു. പോലീസ് സ്റ്റേഷനിനുള്ളിൽ വെച്ചാണ് 30കാരനായ രോഗിയെ പോലീസുകാര്‍ പീഡനത്തിനിരയാക്കിയത്. ആക്രമണം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തി എഎസ്‌ഐ സഞ്ജീവ് കുമാർ, എഎസ്‌ഐ രാജേന്ദർ കുമാർ, ഹോം ഗാർഡ് സുമിത് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്വവർഗരതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ചന്ദര്‍ മോഹര്‍ പറഞ്ഞു.

അസ്ഥിയെ ബാധിക്കുന്ന ക്യാൻസറിന് ചികിത്സയിലായിരുന്നു യുവാവ്. ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ജൂൺ 17ന് രാത്രി മോട്ടോര്‍ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ദ്രി റോഡിലുള്ള ചെക്ക് പോസ്റ്റിൽ വെച്ച് പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. രോഗബാധിതനായതിനാൽ അണുബാധയേൽക്കാതിരിക്കാൻ ഇയാൾ മുഖം തുണി കൊണ്ട് മറച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസുകാർ യുവാവുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മര്‍ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ബലമായി ലാഡ്‍വ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിച്ചിട്ടുപോലും പോലീസുകാര്‍ തന്നെ ഉപദ്രവിച്ചതായി യുവാവ് പറയുന്നു. തന്‍റെ രോഗത്തെ പരിഹസിച്ചതായും പിന്നീട് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...