പശ്ചിമേഷ്യയിലെ സംഘർഷം മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡ് ജൂലൈ 9 വരെ പ്രയോജനപ്പെടുത്താം

For full experience, Download our mobile application:
Get it on Google Play

ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും വിമാന സർവീസുകളിലെ തടസ്സവും കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക് പ്രഖ്യാപിച്ച 30 ദിവസത്തെ ഗ്രേസ് പീരിയഡ് ആനുകൂല്യം ജൂലൈ 9 വരെ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ. വിസ കാലാവധി കഴിഞ്ഞവർക്കും അനുമതിയില്ലാതെ രാജ്യത്ത് തുടരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ജൂൺ 10 മുതൽ തന്നെ ഈ ഗ്രേസ് പീരിയഡ് ആരംഭിച്ചുകഴിഞ്ഞു. സംഘർഷം മൂലമുണ്ടായ യാത്രാതടസ്സങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ മാർച്ചിലാണ് യുഎഇ ആദ്യമായി ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ഇളവുകളാണ് ഇപ്പോൾ ജൂലൈ 9 വരെ നീട്ടി നൽകിയിരിക്കുന്നത്. ജൂലൈ 9 ആണ് അവസാന തീയതി. ഗ്രേസ് പീരിയഡ് അവസാനിക്കുന്നതിന് മുൻപ് ഒന്നുങ്കിൽ ആവശ്യമായ രേഖകൾ ശരിയാക്കി നിയമപരമായി യുഎഇയിൽ തുടരാം, അല്ലെങ്കിൽ യാതൊരുവിധ പിഴയും നൽകാതെ രാജ്യം വിടാം.

ഇതിനായി പ്രത്യേക അടിയന്തിര നടപടിക്രമങ്ങൾ ആവശ്യമില്ല. സാധാരണ രീതിയിലുള്ള യാത്രാ നടപടികൾ പാലിച്ച് തന്നെ രാജ്യം വിടാവുന്നതാണ്. മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാൽ, രേഖകൾ നിയമപരമാക്കാനുള്ള അവസാന അവസരമായിരിക്കും ഇതെന്നും പ്രവാസികൾ ഈ സൗകര്യം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...