തിരുവനന്തപുരം : ഇനി മതപരമായ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും സൗജന്യ സുരക്ഷ നല്‍കേണ്ടെന്ന് കേരളാ പോലീസ്. ഇത്തരം ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പോലീസ് ശുപാര്‍ശ സര്‍കാരിന് നല്‍കും. കഴിഞ്ഞ ദിവസം നടന്ന എഡിജിപി തലയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ കൂടുതലും സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കണമെന്നും ഉന്നതല യോഗത്തില്‍ വിലയിരുത്തലുണ്ടായി. ബന്ധപ്പെട്ടവര്‍ ഒരു നിശ്ചിത തുക സര്‍കാരിലേക്ക് അടച്ചതിന് ശേഷം പോലീസ് ക്രമ സമാധാന ചുമതല ഏറ്റെടുക്കുന്നതാണ് ശുപാര്‍ശ. പലപ്പോഴും സ്റ്റേഷന്‍ ഡ്യൂടിയിലുള്ള പോലീസുകാരെയാണ് മതപരമായ ചടങ്ങുകള്‍ക്കയച്ചിരുന്നത്.
ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാര്‍ശകളില്‍ കളക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതലതലയോഗത്തിലാണ് തീരുമാനം.