പാതിരാത്രി ഒരുമണിക്ക് വീട്ടിലെത്തി ശല്യം ചെയ്ത എസ്‌ഐ അടക്കം നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ബത്തേരി : അസമയത്ത് വീട്ടിലെത്തിയ എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വയനാട് പുല്പള്ളി സ്റ്റേഷനിലെ എസ്ഐ കെ.എസ് ജിതേഷ്, എഎസ്‌ഐ സി.വി തങ്കച്ചന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ജെ സനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍.ശിഹാബ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ റെയ്‌ഞ്ച് ഡിഐജി രാഹുല്‍ ആര്‍.നായരാണ് നടപടിയെടുത്തത്. പോലീസ് ഓഫീസറുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് നാലംഗസംഘം അപ്പപ്പാറയിലുള്ള വീട്ടിലെത്തിയത്.

സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇവര്‍ വീട്ടുകാരെ അറിയിച്ചത്. ഈ സമയം വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാന്‍ പോയിരുന്നു. പോലീസ് ജീപ്പിലെത്തിയ നാലുപേര്‍ക്കും യൂണിഫോമും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. കാലിലെ ചെളി ഉരച്ച്‌ വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തില്‍ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...