Sunday, June 30, 2024 4:54 pm

പോലീസ് ജീപ്പിനെ ഓവര്‍ടേക്ക് ചെയ്ത് അസഭ്യം പറഞ്ഞു – ഡ്രൈവറുടെ മുഖത്തടിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പള്ളിമുക്ക് തെക്കേവിള സീനാമൻസിലിൽ അനസ് (32) ആണ് പിടിയിലായത്. കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ മണികണ്ഠനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വനിതാ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഹയറുന്നിസയുമായി പോലീസ് ജീപ്പിൽ പെട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെ കൊല്ലം എസ്.എൻ.കോളേജ് ജങ്ഷനിൽ വെച്ച് അനസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് അസഭ്യം പറഞ്ഞു. തുടർന്ന് കൊച്ചുപ്ലാമൂട്ടിൽ വെച്ച് വീണ്ടും ജീപ്പിനെ ഓവർടേക്ക് ചെയ്ത് അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ഹയറുന്നിസ കൊല്ലം കൺട്രോൾ റൂമിൽ വിവരമറിയിച്ചതനുസരിച്ചെത്തിയ പോലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി

0
കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി....

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

0
റാന്നി: വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ....

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

0
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഈ സമയത്ത്...