ധീരജവാന്‍ പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി ; വിലാപയാത്ര ജന്മനാട്ടിലേക്ക്

For full experience, Download our mobile application:
Get it on Google Play

വാളയാർ : കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം മന്ത്രിമാർ ഏറ്റുവാങ്ങി. കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാർ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി.

വിലാപയാത്ര റോഡ് മാർഗം തൃശ്ശൂരിലേക്ക് നീങ്ങുകയാണ്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമർപ്പിക്കാൻ ദേശീയപതാകയുമായി നിരവധി പേർ കാത്തുനിന്നു. രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരവധി പേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയിൽ കാത്തുനിന്നത്.

തൃശ്ശൂരിലേക്ക് പോകുന്ന വിലാപയാത്ര പൊന്നൂക്കരയിൽ പ്രദീപ് പഠിച്ച സ്കൂളിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെയ്ക്കും. പൊതുജനങ്ങൾക്കും സഹപാഠികൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും.

വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്ത വിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണൻ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് അമ്മ കുമാരി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...