എന്‍ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : ആത്മഹത്യ ചെയ്ത വയനാട് DCC ട്രഷറര്‍ എന്‍ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ബാധ്യതയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ആത്മഹത്യക്കുള്ള കാരണം അറിയില്ലെന്ന് കുടുംബം മൊഴി നല്‍കിയതായാണ് വിവരം. വീട്ടില്‍ നിന്ന് ഡയറികള്‍ ഉള്‍പ്പെടെ പരിശോധനക്കായി ശേഖരിച്ചു. വീട്ടിലെ പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല. എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ അന്വേഷണസംഘം ഇതുവരെ ആറുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബാഗങ്ങളുടെയും എന്‍ എം വിജയന്റെ അടുപ്പക്കാരുടെയും മൊഴിയെടുത്തു.

2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളില്‍ സാമ്പത്തിക ബാധ്യത രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയും സ്വര്‍ണ്ണ പണയ വായ്പയും എടുത്തിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. പോലീസ് മകന്റെയും മരുമകളുടെയും ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. ആത്മഹത്യ സംബന്ധിച്ച കാരണം അറിയില്ലെന്നാണ് ഇരുവരുടെയും മൊഴി സാമ്പത്തിക ബാധ്യത സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കാറില്ല. കുടുംബ പ്രശ്‌നങ്ങള്‍ ഇല്ല എന്നും മൊഴിയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിയമനക്കോഴയുടെ ഇടനിലക്കാരനായി നിന്നതിന്റെ ബാധ്യതയുണ്ടോ എന്നതും ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...