ചിറ്റാറില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്കിടെ ക്രിസ്തുമസ് പാപ്പായെ പോലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : സംയുക്ത ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്കിടെ ക്രിസ്തുമസ് പാപ്പായെ പോലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി ചിറ്റാറില്‍ നടന്ന ഐക്യ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയാണ് സംഭവം. ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ ഫ്‌ളോട്ടില്‍ ക്രിസ്തുമസ് പാപ്പയുടെ വേഷമണിഞ്ഞ അഭിഷേകി (21) നാണ് മര്‍ദ്ദനമേറ്റത്.  യുവാവിന്റെ മുഖത്ത് അടക്കം പരിക്ക് ഏറ്റിട്ടുണ്ട്. റാലി അവസാനിച്ച ശേഷം വാഹനം തിരിച്ച് ഫ്‌ളോട്ടിന്റെ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ പോകും വഴിയാണ് പോലീസുകാര്‍ വാഹനം തടഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാര്‍ സ്‌റ്റേഷനിലെ അനില്‍കുമാര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ പരമായി മുന്നോട്ടു പോകുമെന്ന് യുസിഎഫ് നേതൃത്വം അറിയിച്ചു. എന്നാല്‍ യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട ; മലയാളിയും 3 വിദേശികളും ഉൾപ്പെടെ 17 പേർ...

0
ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ്, നാർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേർന്ന്...

അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ബഹളം

0
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ബഹളം....

കോഴിക്കോട് വടകരയിൽ തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്

0
വടകര : കോഴിക്കോട് വടകരയിൽ തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്....

ബംഗാളിൽ നാഫ്ത മോഷണത്തിനിടെ റിഫൈനറിയിൽ വൻ തീപ്പിടിത്തം ; 20 പേർക്ക് ഗുരുതര പരിക്ക്

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ റിഫൈനറിയിൽ പൈപ്പ്‌ലൈനിന് തീപിടിച്ച് വൻ അപകടം....