ഡി.ജി.പി പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ പാളിയത് ഗുണ്ടാ – പോലീസ് കൂട്ടുകെട്ടില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.ജി.പി പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ പാളിയത് ഗുണ്ടാ – പോലീസ് കൂട്ടുകെട്ടില്‍. ഗുണ്ടകളെ മെരുക്കാന്‍ ഡി.ജി.പി പ്രഖ്യാപിച്ച ഓപ്പറേഷന്‍ കാവലും അട്ടിമറിച്ച് പോലീസ്–ഗുണ്ടാ കൂട്ടുകെട്ട്. മൂവായിരത്തോളം ക്രിമിനലുകളെ ഗുണ്ടാപട്ടികയില്‍ ചേര്‍ത്തതിന് പിന്നാലെ പദ്ധതി നിലച്ചു. പലയിടങ്ങളിലും ക്രിമിനലുകളെ നിരീക്ഷിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തി. തിരുവനന്തപുരത്തടക്കം സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാബന്ധമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘങ്ങള്‍ എതിര്‍സംഘത്തില്‍പെട്ടയാളുടെ കാല്‍വെട്ടിയെറിഞ്ഞ് ആഹ്ളാദപ്രകടനം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ സംസ്ഥാനത്തെമ്പാടും അതിക്രമങ്ങള്‍ വ്യാപകമായിരുന്നു. അതോടെയാണ് ഓപ്പറേഷന്‍ കാവല്‍ ഡി.ജി.പി പ്രഖ്യാപിച്ചത്. ആദ്യമാസങ്ങളില്‍ വിജയമായിരുന്നു. അറുന്നൂറിലേറെ സ്ഥിരം ഗുണ്ടകളെ ജയിലിലാക്കി. 557 പുതിയ ഗുണ്ടകളേക്കൂടി ഉള്‍പ്പെടുത്തി ഗുണ്ടാപ്പട്ടികയില്‍പെട്ടവരുടെയെണ്ണം 2750 ആയി ഉയര്‍ത്തി. ഇവരെയും പിടിക്കാനുള്ള നീക്കങ്ങള്‍ നടക്കവെയാണ് പദ്ധതി നിലച്ചത്. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളായിരുന്നു ഓപ്പറേഷന്‍ കാവലിന്.

1)സ്ഥിരം ക്രിമിനലുകളുടെ പട്ടിക തയാറാക്കി സ്പെഷല്‍ ബ്രാഞ്ച് അവരെ നിരീക്ഷിക്കും. തിരുവനന്തപുരത്തുള്‍പ്പെടെ പല ജില്ലകളിലും സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നതര്‍ക്ക് വരെ ഗുണ്ടാബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരീക്ഷണ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി.

2)ഒളിവിലുള്ള പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ പ്രത്യേകസംഘം:  സംഘങ്ങളുണ്ടങ്കിലും കണ്ടെത്തലും അറസ്റ്റും കേസുകളുണ്ടാകുമ്പോള്‍ മാത്രമായി ചുരുങ്ങി. സ്റ്റേഷന്‍ ചുമതലയുള്ളവരുടെ സഹകരണം കിട്ടാത്തതാണ് തടസം.

3) ക്രിമിനലുകളുടെ സങ്കേതം മനസിലാക്കി സ്ഥിരം പരിശോധന, പരിശോധനയുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ നിന്ന് ചോര്‍ന്നതോടെ പോലീസ് സംഘമെത്തുമ്പോള്‍ ക്രിമിനലുകള്‍ മുങ്ങുന്നത് പതിവായി. ഇതോടെ പരിശോധന നിലച്ചു. ഡി.ജി.പി പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ പാളിയത് എങ്ങിനയെന്ന് മനസിലാക്കുമ്പോള്‍ തന്നെ അട്ടിമറിയുടെ പിന്നിലെ പോലീസ്–ഗുണ്ടാകൂട്ടുകെട്ടും വ്യക്തമാവും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...