ഉഷ്ണതരംഗം മൂലം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം ; വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയായി കടലിലെ ഉഷ്ണതരംഗം. ഉഷ്ണതരംഗം മൂലം ദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി സി.എം.എഫ്.ആര്‍.ഐ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിദ്ധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡി.എച്ച്.ഡബ്ല്യൂ) സൂചകം ലക്ഷദ്വീപില്‍ 4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകള്‍ നശിക്കുന്നതിനും അതുവഴി വൈവിദ്ധ്യമാര്‍ന്ന സമുദ്രജൈവസമ്പത്തിന്റെ തകര്‍ച്ചക്കും വഴിയൊരുക്കുന്നത്.

അമിതമായ താപസമ്മര്‍ദ്ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ സി.എം.എഫ്.ആര്‍.ഐ നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ വിവിധ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാന്‍ ഒരു സമഗ്ര ദേശീയ ഗവേഷണ പദ്ധതി സി.എം.എഫ്.ആര്‍.ഐ തുടങ്ങിയിട്ടുണ്ട്. വിപുലമായ കാലാവസ്ഥാ മോഡലിംഗ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠനപരിപാലന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഡി.എച്ച്.ഡബ്ല്യൂ 12 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയാണെങ്കില്‍ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...