കാസര്‍ഗോഡ് : കെ.സുരേന്ദ്രനെതിരെ മൊഴി നല്‍കിയതിനു പുറകേ കെ.സുന്ദരയ്ക്ക് ഭീഷണി. തുടര്‍ന്ന് കെ.സുന്ദരക്ക് സുരക്ഷ നല്‍കാന്‍ പോലീസ് നിര്‍ദ്ദേശം. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് കെ.സുന്ദര ഇന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. പണം കൊണ്ടുവന്നത് സുനില്‍ നായിക്, അശോക് ഷെട്ടി, സുരേഷ് നായക് എന്നിവരാണെന്നും പോലീസിനോട് വ്യക്തമാക്കി.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനുശേഷം ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് കെ.സുന്ദര. ഇതോടെയാണ് സുരക്ഷ നല്‍കാന്‍ പോലീസ് തീരുമാനിച്ചത്.
പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ കുത്താജെയിലുള്ള വീട്ടിലെത്തി ബിജെപി പ്രവര്‍ത്തകര്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ചോദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും സുന്ദര പറയുന്നു. ഇന്നലത്തെ തുറന്നു പറച്ചിലിന് ശേഷം വളരെ കരുതലോടെയാണ് സുന്ദരയുടെ നീക്കം. നില്‍ക്കുന്ന സ്ഥലംപോലും ആരോടും പറയാന്‍ കെ.സുന്ദര തയ്യാറല്ല. സി.പി.എം പ്രവര്‍ത്തകര്‍ സുന്ദരക്ക് പിന്തുണ നല്‍കുന്നുണ്ടെന്നാണ് വിവരം. സുന്ദരക്കുനേരെ ഏതുനിമിഷവും അക്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിക്കാരുടെ കണ്ണുകള്‍ എപ്പോഴുമുണ്ട്.
മഞ്ചേശ്വരത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ് എന്ന് ബോധ്യമുണ്ട്. എന്നാല്‍ തിരികെ കൊടുക്കാന്‍ ഇപ്പോള്‍ കയ്യില്‍ പണമില്ല. പണവും ഫോണും വാങ്ങിയത് ഇപ്പോള്‍ തുറന്നുപറയുന്നത് ആരുടേയും സമ്മര്‍ദത്തിനോ പ്രലോഭനത്തിനോ വഴങ്ങിയല്ല. അന്ന് ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരുന്നത് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണെന്നും സുന്ദര പറയുന്നു.