കോട്ടയം : കുടുംബകലഹത്തെ തുടര്‍ന്ന് പോലീസുകാരന്‍ ക്വാര്‍ട്ടേഴ്സിന് തീയിട്ടു. കോട്ടയം പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ ചെറുകര സ്വദേശി അജിത്താണ് ഇന്നലെ രാത്രി ഏഴുമണിയോടെ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിന് തീയിട്ടത്. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചിരുന്നവര്‍ എത്തിയാണ് തീ അണച്ചത്. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയം നോക്കിയാണ് ഇയാള്‍ വീട്ടില്‍ ഇരുന്ന പേപ്പറുകളും തുണികളും കൂട്ടിയിട്ട് തീ കൊളുത്തിയത്. തീപടരുന്നതുകണ്ട് ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് ഇയാള്‍ നില്‌പ്പുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ചിങ്ങവനം പോലീസ് കേസ് എടുത്തിട്ടുണ്ട്.
കുടുംബകലഹത്തെ തുടര്‍ന്ന് പോലീസുകാരന്‍ ക്വാര്‍ട്ടേഴ്സിന് തീയിട്ടു
RECENT NEWS
Advertisment