പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : മുഖ്യപ്രതി റോയി ഡാനിയേലിനെ കോന്നി പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ റോയി ഡാനിയേലിനെ പോലീസ് ചോദ്യം ചെയ്യാനാരംഭിച്ചു . മാവേലിക്കര സബ് ജയിലിലായിരുന്ന റോയി ഡാനിയേലിനെ കോന്നി പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

കേസിലെ മറ്റ് പ്രതികളായ റോയിയുടെ ഭാര്യയേയും മക്കളെയും അട്ടക്കുളങ്ങര സബ് ജയിലിൽ നിന്ന് കോന്നിയിലേക്ക് രാത്രിയോടെ എത്തിക്കും.  തുടർന്നായിരിക്കും ഇവരെ ചോദ്യം ചെയ്യുന്നത് . നാളെ രാവിലെയോടെ ഇവരെ കോന്നി വകയാറിലെ ഇവരുടെ ഓഫീസ് ആസ്ഥാനത്ത് എത്തിച്ച് തെളിവെടുക്കും .

പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്കാണ് പത്തനംതിട്ട കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത് . പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ വരും ദിവസങ്ങളിൽ തുടരുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...