ലഹരി പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ് ; എന്‍സിപി നേതാവിന്റെ ഭർത്താവടക്കം ഏഴുപേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: പൂണെയിലെ ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മുന്‍ മന്ത്രിയുടെ മരുമകന്‍ അടക്കം ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകന്‍ പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍ അടക്കമുള്ളവരാണ് പിടിയിലായത്. എന്‍സിപി(ശരദ്പവാര്‍) വിഭാഗത്തിന്റെ വനിതാ നേതാവ് രോഹിണി ഖഡ്‌സെയുടെ ഭര്‍ത്താവാണ് പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍. റേവ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൂണെ ഖരാഡിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കൊക്കെയ്‌നും കഞ്ചാവും മദ്യവും കണ്ടെടുത്തു. തുടര്‍ന്നാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന പ്രഞ്ജാല്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഞ്ജാല്‍ ഉള്‍പ്പെടെ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പൂണെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പ്രഞ്ജാല്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകളുടെ സൗജന്യ യാത്ര ; ജീവനക്കാർക്ക് സർക്കുലർ കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സർക്കുലർ ഇറക്കി കെഎസ്ആർടിസി....

നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ....

ശബരിമല സ്വർണക്കവർച്ച കേസ് ; ഉന്നത നേതാക്കളുടെ പങ്ക് പത്മകുമാർ പരസ്യമാക്കുമെന്ന് സൂചന

0
പത്തനംതിട്ട : ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ലാൻഡ് ചെയ്തതിന് പിന്നാലെ തീപടർന്നു ; അസമിൽ വ്യോമസേന വിമാനം തകർന്നു

0
ജോർഹട്ട്: ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു....