പോലീസിലും നിയമന അട്ടിമറി ആരോപണം ; ഇന്റർവ്യൂ ബോർഡ് അംഗത്തിന്‍റെ സഹോദരിക്കും നിയമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസിലും നിയമന അട്ടിമറിയെന്നു ആരോപണം. ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു പരാതി നൽകി. ഇന്റർവ്യൂ ബോർഡ് അംഗത്തിന്‍റെ സഹോദരിക്കും അയോഗ്യരായ രണ്ടു പേർക്കും നിയമനം നൽകിയതായി പരാതിയിൽ പറയുന്നു. ഇന്റർവ്യൂവിനു രണ്ടു മാർക്കു നേടിയ വ്യക്തിയും ലിസ്റ്റിൽ കടന്നു കൂടി. പരാതി തുടർനടപടികൾക്കായി ഡിജിപിക്കു കൈമാറി. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് (എസ്‌സിആർബി) പോലീസിലെ തസ്തികമാറ്റം വഴിയുള്ള ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനം നടത്തുന്നത്. പോലീസിലെയും വിജിലൻസിലെയും ക്ലാസ് 3 ജീവനക്കാർക്ക് അപേക്ഷിക്കാം. എന്നാൽ എസ്‌സിആർബിയിലെ രണ്ടു ക്ലാസ്സ്‌ 4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമന അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു.

അനധികൃത നിയമനത്തിനു പിന്നിൽ എസ്‌സിആർബിയിലെ ഉന്നതന്റെ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം. ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ടൈപിസ്റ്റും ജോലിനോക്കുന്നവരുടെ ബന്ധുവും ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഫിംഗർ പ്രിന്റ് ബ്യൂറോയെകൊണ്ട് ചോദ്യം തയാറാക്കിയത് ക്രമപ്രകാരമല്ലെന്നു പരാതിയിൽ പറയുന്നു. പരീക്ഷയിൽ ജയിക്കുന്നവരെ മാത്രമാണ് സാധാരണ ഇന്റർവ്യൂവിനു വിളിക്കുന്നത്. പട്ടികയിലുള്ള എല്ലാവരെയും ഇന്‍റർവ്യൂവിനു വിളിച്ചത് ക്രമപ്രകാരമല്ല. സിലബസ് പ്രകാരമുള്ള എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്.
2020 ജനുവരിയിൽ അപേക്ഷ ക്ഷണിച്ച നിയമനത്തിലേക്കു 2020 ഡിസംബർ 22 നാണ് പരീക്ഷ നടത്തിയത്. എന്നാൽ മാർക്കു പ്രസിദ്ധീകരിക്കാതെ പരീക്ഷ എഴുതിയ മുഴുവൻ പേർക്കുമായി 2021 ജനുവരി ഏഴിന് അഭിമുഖം നടത്തി. ഇന്റർവ്യൂവിനു രണ്ടു മാർക്കു നേടിയ വ്യക്തി ഉൾപ്പെടെ 10 പേർക്ക് ജനുവരി 12ന് നിയമന ഉത്തരവ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....