വാക്‌സിന്‍ വിതരണം വഴി മികച്ച ബന്ധം , ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത് സ്വാഗതാര്‍ഹമെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വാക്സിന്‍ സഹായത്തിലൂടെ നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 17 രാജ്യങ്ങള്‍ക്ക് 56 ലക്ഷം ഡോസ് സഹായം നല്‍കി. ഒരുകോടി വാക്സിന്‍ കൂടി വിവിധ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഉടന്‍ നല്‍കുമെന്നും ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടത്ര വാക്സിന്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 17 രാജ്യങ്ങള്‍ക്കാണ് 56 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയത്. ഒരുകോടി വാക്സിന്‍ കൂടി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാക്കും. ഇന്ത്യയിലെ വാക്സിന്‍ വിതരണത്തിന് ആവശ്യമായത്ര ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ മുരളീധരന്‍ ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം പാകിസ്ഥാന്‍ സഹായമഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യക്ക് പിന്നാലെ വാക്സിന്‍ സഹായവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...