ഒന്നാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒന്നാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. വടക്കുകിഴക്കൻ ദില്ലിയിലെ ശ്രീരാം കോളനിയിലെ നഗർ നിഗം ​​സ്‌കൂളിലെ അധ്യാപകനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി 17 നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. അധ്യാപകന്‍റെ മർദ്ദനമേറ്റ് ഒന്നാം ക്ലാസുകാരന്‍റെ ചെവിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് പോലീസ് വ്യക്തമാക്കി. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.

കുട്ടിയെ മാതാവ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകളുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് അധ്യാപകനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കുട്ടിയുടെ അമ്മ തയ്യാറായില്ല. ഭർത്താവ് ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി യാത്രയിലാണെന്നും അതിനാൽ തനിക്ക് സംസാരിക്കാനാവില്ലെന്നുമാണ് മാതാവ് പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ...