നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ പോലീസ് കേസെടുത്തു. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പൊലീസ് കേസടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കൽ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. യുട്യൂബർ അജു അലക്‌സിനെതിരെ നടൻ ബാല നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബാല പറഞ്ഞത്.

അതേസമയം, യുട്യൂബർ അജു അലക്‌സിനെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്‌ളാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്‌സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്‌ഐആർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു , യുവതിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന...

സംസ്ഥാനത്ത് താപനില ഉയരുന്നു

0
തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്നലെ കൊല്ലം...