നെഹ്‌റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കം കുറിക്കാന്‍ തലവടി ചുണ്ടൻ നാളെ പുന്നമട കായലിൽ നീരണിയും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നെഹ്‌റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ ആഗസ്റ്റ് 12 ന് രാവിലെ 7:15നും 8:15 മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നീരണിയും. കോവിൽമുക്ക് സാബു നാരായണൻ ആചാരി നീരണിയൽ കർമ്മം നിർവഹിക്കും. 2023 പുതുവത്സരദിനത്തിലാണ് തലവടി ചുണ്ടൻ ആദ്യം നീരണിഞ്ഞത്. റവ.ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ പ്രസിഡൻ്റ്, അജിത്ത് പിഷാരത്ത്, അരുൺ പുന്നശ്ശേരി, പി.ഡി രമേശ് കുമാർ വൈസ് പ്രസിഡൻ്റ് , ജോജി ജെ വയലപ്പള്ളി സെക്രട്ടറി, ഏബ്രഹാം പീറ്റർ പാലത്തിങ്കൽ ട്രഷറാർ, ബിനോയി തോമസ് ജോ. സെക്രട്ടറി ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ ടീം കോർഡിനേറ്റേഴ്സ്, ഷിനു എസ് പിള്ള, നോബി ചാണ്ടി, ബിജു കുര്യൻ, സിറിൽ, ബൈജു കോതപ്പുഴശ്ശേരിൽ ഓവർസീസ് കോർഡിനേറ്റേഴ്സ് , കനിഷ് കുമാർ, ഗോകുൽ കൃഷ്ണ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരടങ്ങിയ 31 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. റിക്സൺ എടത്തിലിൻ്റെ ക്യാപ്റ്റൻസിയിൽ തലവടി ടൗൺ കന്നി അങ്കത്തിൽ തന്നെ ട്രോഫി നേടാനാകുമെന്ന വലിയ പ്രതീക്ഷയിൽ ആണ് തലവടി ഗ്രാമമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.

2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യുവിൻ്റെ പുരയിടത്തിൽ താത്കാലികമായി ഉള്ള മാലിപ്പുരയിൽ വെച്ചാണ് തലവടി ചുണ്ടൻ വളളം നിർമ്മിച്ചത്. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...

തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ്...

0
ലക്ക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3...

വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര...

0
തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ...