Monday, October 14, 2024 10:34 am

ഐഎസ്ആർഒ പരീക്ഷയിൽ കോപ്പിയടിച്ച സംഭവം ; അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷയിൽ കോപ്പിയടിച്ച സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം കോപ്പിയടിയും ആൾമാറട്ടവും നടന്ന സംഭവത്തിൽ അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കോപ്പിയടി നടന്ന ഐഎസ്ആർഒ പരീക്ഷ റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെടും. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വെച്ചെന്നും തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നും പോലീസ് പറഞ്ഞു. ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു. കൂടുതൽ തട്ടിപ്പ് നടന്നതായും സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച നടന്ന പരീക്ഷയിലെ ഹൈടെക്ക്‌ കോപ്പിയടിയും ആൾമാറാട്ടവും നടത്തിയതിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത് ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരാണ്. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു കോപ്പിയടിച്ചത്. പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്. പിടിയിലായവർ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നിൽ ഹരിയാനയിലെ കോച്ചിങ് സെന്ററാണെന്നുമാണ് നിഗമനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ് സന്ദേശം ; പരാതിയുമായി ചിത്ര

0
ചെന്നൈ : തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം...

റെക്കോര്‍ഡ് നേട്ടത്തോടെ വേമ്പനാട്ട് കായല്‍ കീഴടക്കി ആറ് വയസുകാരി

0
ആലപ്പുഴ :  ആറു വയസുകാരി വേമ്പനാട്ട് കായൽ 7കിലോമീറ്റർ നീന്തിക്കടന്നു. മാതിരപ്പിള്ളി...

ഇലന്തൂരിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ഇടതുകര കനാലും കനാൽ റോഡുകളും കാടുമൂടി

0
പത്തനംതിട്ട : ഇലന്തൂരിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ഇടതുകര കനാലും കനാൽ റോഡുകളും...

എ​ക്സ​ൽ പ്രീ​മി​യ​ർ ലീഗിന് ന​വം​ബ​റി​ൽ ദു​ബൈ​യി​ൽ തുടക്കമാകും

0
ദു​ബൈ: അ​ടു​ത്ത​മാ​സം ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബാ​ൾ മ​ത്സ​ര​മാ​യ...