കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധൻ രാജേന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അയൽവാസിയായ രാജീവാണ് കൊലപാതകം നടത്തിയത്. രാജേന്ദ്രനും രാജീവിന്റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡിസിപി നകുൽ ദേശ്മുഖ് അറിയിച്ചു. ഈ മാസം 17-നാണ് കോവളം നെടുമംപറമ്പിൽ പാചക തൊഴിലാളിയായ രാജേന്ദ്രനെ സഹോദരിയുടെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ സംഭവിച്ച ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഫൊറൻസിക് ഡോക്ടർമാർ പോലീസിനെ അറിയിച്ചതോടെയാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീണ്ടത്.

സംഭവത്തെ തുടർന്ന് കോവളം പോലീസ് അയൽവാസിയായ രാ­ജീവിനെ ചോദ്യം ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാകാതിരുന്ന പ്രതി തെളിവുകൾ നിരത്തിയപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു. രാജീവിൻ്റെ അമ്മ മദ്യവിൽപ്പന നടത്തിയിരുന്നു. മദ്യം വാങ്ങുന്നതിനായി രാജേന്ദ്രൻ ഇവരുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. രാ­ജേന്ദ്രനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് രാ­ജീവ് പോലീസിന് മൊഴി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...