തിരുവനന്തപുരം : മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം തട്ടിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനാൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലാണെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസ് പിടികൂടിയത്. ചുള്ളിമാനൂർ സ്വദേശി അജ്മലിൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീനയെയും പോലീസ് പിടികൂടിയിരുന്നു. നെടുമങ്ങാടും പരിസരങ്ങളിലും പ്രവർത്തിക്കുന്ന ഫൈനാൻസ് സ്ഥാപനത്തിൽ നിന്നാണ് പണയം വെച്ച് പണം തട്ടിയത്. ഇരുവരും ചേർന്ന് പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകൾ പണയം വെച്ച് 69,28,000 രൂപയാണ് തട്ടിയത്. വളകളുടെ മുകളിൽ സ്വർണം പൂശിയിരുന്നതിനെ തുടർന്ന് പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. വാളിക്കോട്ടെ ഒരു ഫിനാൻസ് ഉടമ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് വളകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























