സാദിഖലി തങ്ങൾക്ക് എതിരെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടത് ബ്ലാക്ക് മെയിലിംഗായിരുന്നെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടത് ബ്ലാക്ക് മെയിലിംഗായിരുന്നെന്ന് പോലീസ്. കാപ്പ കേസ് പ്രതി മുഹമ്മദ്‌ റോഷനാണ് സാദിഖലി തങ്ങൾക്കെതിരായ ബ്ലാക്ക് മെയിലിംഗിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. മു ഈനലി തങ്ങളെയാണ് മുഹമ്മദ്‌ റോഷൻ പണത്തിനായി സമീപിച്ചത്. റോഷൻ പെരിന്തൽമണ്ണ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്.

ഇടനിലക്കാർ വഴി ആയിരുന്നു ഭീഷണി. റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഐ പി അഡ്രസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബർ പൊലിസ് വ്യക്തമാക്കി. സാദിഖലിക്കെതിരായ പോസ്റ്റിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസ് എടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നും വൈകാതെ പിടികുടാനാകുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...