കോഴിക്കോട് നടന്ന വന്‍ ലഹരി വേട്ടയില്‍ അറസ്റ്റിലായ മുഹമ്മദ് ഹനീഫ മുന്‍പ് കന്നുകാലി കച്ചവടം ചെയ്തിരുന്നയാളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വന്‍ ലഹരി വേട്ടയില്‍ അറസ്റ്റിലായ മുഹമ്മദ് ഹനീഫ മുന്‍പ് കന്നുകാലി കച്ചവടം ചെയ്തിരുന്നയാളെന്ന് പോലീസ്. മുക്കം പൂളപ്പോയില്‍ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ഒറീസയില്‍ നിന്ന് ആന്ധ്രയിലേക്ക് കന്നുകാലികളെ ഇറക്കി വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 2.75 കിലോ ഗ്രാം എം.ഡി.എം.എയാണ് ഡാന്‍സാഫ് സംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഹനീഫയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ബേപ്പൂര്‍ സ്വദേശിനി റെയ്ഹാനയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മുക്കം അഗസ്ത്യന്‍മുഴിയില്‍ വെച്ചാണ് 517 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ ആദ്യം പിടികൂടിയത്.

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ ഈ മിന്നല്‍ നീക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വില്‍പന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാഴ്ച മുന്‍പാണ് റെയ്ഹാനക്കൊപ്പം ഇയാള്‍ ലഹരി വാങ്ങുന്നതിനായി ഡല്‍ഹിയിലേക്ക് പോയത്. എം.ഡി.എം.എയുമായി തിരിച്ചെത്തി ഇത് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ലഹരി എത്തിക്കാറുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനായി ഹനീഫ നിരന്തരം വിമാന യാത്രകളും നടത്താറുണ്ട്. കോഴിക്കോട്ട് നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനില്‍ വരുന്നതുമാണ് ഇയാളുടെ രീതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...