മല്ലപ്പള്ളിയിൽ വീണ്ടും പള്ളി സെമിത്തേരിയിൽ നിന്നും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. സ്ഥലത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഗ്രാനൈറ്റ് മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു. പിന്നാലെ ഇന്നലെ മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലും മോഷണം നടന്നു. ഇതോടെ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് ആണ് കള്ളൻ കൊണ്ടുപോയത്. സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി.

മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റ് മോഷണം പോയ സംഭവത്തിലും പള്ളി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം നടത്തുന്നതിടെയാണ് രണ്ടാമത്തെ മോഷണം റിപ്പോർട്ട് ചെയ്യുന്നത്. തൈക്കൂട്ടത്തിൽ ടി എം തോമസ് എന്നയാളുടെ കല്ലറയുടെ ഗ്രാനൈറ്റ് ഷീറ്റാണ് മല്ലപ്പള്ളി മാർത്തോമാ പള്ളിയിൽ നിന്നും മോഷണം പോയത്. കല്ലറയ്ക്ക് മുകളിൽ പാകിയ വലിയ ഗ്രാനൈറ്റ് ഷീറ്റാണ് കാണാതായത്. മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളിയിൽ നിന്നും ഇന്നലെ മോഷ്ടിക്കപ്പെട്ടതാവട്ടെ താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റാണ്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം നടക്കുകയാണ്. ഒരാൾ ആയിരിക്കില്ല മോഷ്ടാവ് എന്ന നിഗമനത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...