പാക് ചാരശൃംഖല തകർത്തതായി ഡൽഹി പോലീസ് ; 11 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്നതും നിരോധിത സിഖ് സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലുമായി ബന്ധമുള്ളതുമായ ചാരശൃംഖല തകർത്തതായി ഡൽഹി പോലീസ്. പഞ്ചാബിലെയും രാജസ്ഥാനിലെയും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ച 11 പേരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പഞ്ചാബ്, ഡൽഹി സ്വദേശികളാണ് പിടിയിലായത്. പഞ്ചാബിലെ തരൺ തരണിൽ നിന്നുള്ള മൻപ്രീത് സിങ്ങാണ് പിടിയിലായവരിൽ പ്രധാനി. ഇവരിൽനിന്ന് നാല് പിസ്റ്റളുകൾ, 24 വെടിയുണ്ടകൾ, ഒമ്പത് സി.സി.ടി.വി കാമറകൾ എന്നിവ പിടികൂടി.

സൗരോർജ സി.സി.ടി.വി കാമറകൾ ഉപയോഗിച്ച് ഇവർ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കൈമാറിയെന്നും പോലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വാങ്ങിയ സിം കാർഡുകൾ ഉപയോഗപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ദൃശ്യങ്ങൾ കൈമാറിയത്. ചാരവൃത്തി, ആയുധക്കടത്ത്, പ്രതിരോധ സ്ഥാപന നിരീക്ഷണം എന്നിവക്കായാണ് ഇത് ഉപയോഗിച്ചിരുന്നത്. സൈന്യത്തിന്റെയും അർധസൈനിക സേനയുടെയും പതിവ് നീക്കങ്ങൾ നടക്കുന്ന പ്രദേശങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....