നക്ഷത്രയുടെ കൊലപാതകം ആസൂത്രിതം ; പിതാവ് പ്രത്യേകം മഴു തയ്യാറാക്കിയെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പിതാവിന്റെ വെട്ടേറ്റ് 6 വയസുകാരി കൊല്ലപ്പെട്ടത് ആസൂത്രിതമെന്ന് പോലീസിന്റെ നിഗമനം. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ കൊല്ലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു മഹേഷെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പോലീസ് പറയുന്നു. ഇന്നലെയാണ് നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്.

ആക്രമണത്തില്‍ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക്(62) കൈക്കു വെട്ടേറ്റു. സുനന്ദ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന സുനന്ദ ബഹളംകേട്ട് ഓടിച്ചെല്ലുമ്പോള്‍ സോഫയില്‍ നക്ഷത്ര വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോള്‍ ശ്രീമഹേഷ് പിന്തുടര്‍ന്ന് ആക്രമിച്ചു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷംമുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...