ഒറ്റരാത്രിയില്‍ മൂന്നു ജില്ലകളിലായി പോലീസ് നടത്തിയ തിരച്ചിലില്‍ പിടിയിലായത് 545 പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഒറ്റരാത്രിയില്‍ മൂന്നു ജില്ലകളിലായി പോലീസ് നടത്തിയ തിരച്ചിലില്‍ പിടിയിലായത് 545 പിടികിട്ടാപ്പുള്ളി കളും വാറന്റ് പ്രതികളും. സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാഗമായി തൃശൂര്‍ റേഞ്ചിനു കീഴിലെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ആണ് ഇത്രയധികം പേര്‍ കുടുങ്ങിയത്. 128 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32 ലഹരിമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിലിരുന്ന 107 കേസുകളിലെ പ്രതികളെ പിടികൂടാനായി. ഡിഐജി എ.അക്‌ബറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. 11,031 വാഹനങ്ങള്‍ പരിശോധിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിങ്ങനെ 381 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. 416 പട്രോളിങ് ടീമുകള്‍ പരിശോധനയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...