പീഡന പരാതിയിൽ വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പരിശോധന

For full experience, Download our mobile application:
Get it on Google Play

തൃശൂർ: റാപ്പർ വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ പോലീസ് പരിശോധന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ വനിതാ ഡോക്ടറുടെ പരാതിയിലാണ് പോലീസ് നടപടി. വേടന്‍റെ തൃശ്ശൂരിലെ വീട്ടിൽ ഇന്നലെ തൃക്കാക്കര പോലീസാണ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് വേടൻ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ വേടന്‍റേതെന്ന് കരുതുന്ന ഒരു മൊബൈൽ ഫോൺ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പരാതിക്കാരിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വേടനയുമായുള്ള ബന്ധത്തിന്റേത് അടക്കമുള്ള വിവരങ്ങൾ നേരത്തെ തന്നെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നതായി പരാതിക്കാരി പോലീസിന് മൊഴി നൽകിയിരുന്നു.

ഇക്കാര്യം സ്ഥിരീകരിക്കുന്നതിനാണ് സുഹൃത്തുക്കളിൽ ഒരാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. മറ്റു രണ്ടു സുഹൃത്തുക്കളുടെ മൊഴി കൂടി ഉടൻ രേഖപ്പെടുത്തും. പരാതിയിൽ ഈ സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു. ഹൈക്കോടതിയിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉടൻ ഉണ്ടാവില്ല. ഈ മാസം 18ന് കോടതി ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. എങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വേടൻ പൊതുവേദികളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. വേടൻ ഒളിവിലാണെന്ന് പ്രചരണവും ഇതിനിടെ നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...