രേഖകളില്ലാതെ കടത്തിയ പണം പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വയനാട്ടില്‍ തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് വഴി രേഖകളില്ലാതെ കടത്തിയ പണം പോലീസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും അതിര്‍ത്തിയില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 36 ലക്ഷം രൂപ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.വൈ 9994 നമ്പര്‍ ലോറിയുടെ ടൂള്‍ ബോക്‌സില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.

പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലില്‍ ജമാല്‍ (34)നെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സജിമോന്‍, എ.എസ്.ഐ മെര്‍വിന്‍, മാനന്തവാടി എസ്.ഐ എന്‍.ഡി രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, അനീഷ്, ഷിജു, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...