രണ്ടര വയസുള്ള കുട്ടിയുടെ കൈയ്യില്‍ കിടന്നിരുന്ന സ്വര്‍ണ വള മോഷ്ടിച്ച യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വലപ്പാട് ഉപജില്ലാ കലോത്സവം കണ്ട് മടങ്ങുന്നതിനിടെ രണ്ടര വയസുള്ള കുട്ടിയുടെ കൈയ്യില്‍ കിടന്നിരുന്ന സ്വര്‍ണ വള മോഷ്ടിച്ച യുവതി അറസ്റ്റില്‍. ഗണേശമംഗലം വലിയകത്ത് വീട്ടില്‍ സജ്‌ന (35) യെയാണ് തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി 7.30ഓടെ ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂളിനു മുന്‍വശം വെച്ചായിരുന്നു മോഷണം. സ്‌കൂളില്‍ നടന്ന കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ഏങ്ങണ്ടിയൂര്‍ ചന്തപ്പടി സ്വദേശിനി ചാണാടിക്കല്‍ വീട്ടില്‍ അശ്വതിയുടെ തോളില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ അണിഞ്ഞിരുന്ന അര പവനോളം തൂക്കം വരുന്ന സ്വര്‍ണ വളയാണ് മോഷ്ടിച്ചത്.

അശ്വതിയുടെ പരാതിയില്‍ വാടാനപ്പള്ളി പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിലെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 14 വയസുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരേ ബാലനീതി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. വാടാനപ്പള്ളി എസ്.എച്ച്.ഒ. ഷൈജു, എസ്.ഐമാരായ സുബിന്‍ പി. ജിമ്മി, വി. വിനീത്, ജി.എസ്.സി.പി.ഒമാരായ മഹേഷ്, റിഷാദ്, സൗമ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...