പോലീസിനൊപ്പം സേവാഭാരതി യൂണിഫോം അണിഞ്ഞവരുടെ വാഹന പരിശോധന ; ഉത്തരേന്ത്യയല്ല കേരളമെന്ന് ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമാകുന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. പോലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. ഇതാണ് വിവാദമായത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

സേവനപ്രവർത്തനങ്ങൾക്ക് ഒരു സംഘടനയുടെയും യൂണിഫോം ഉപയോ​ഗിക്കരുത് എന്ന ചട്ടം മറികടന്നെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. പോലീസിന്റെ അധികാരം സേവാഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് രം​ഗത്തെത്തിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു സേവാഭാരതി പ്രവർത്തകരുടെ പരിശോധന. യാത്രക്കാരിൽ നിന്ന് രേഖകൾ അടക്കം വാങ്ങി ഇവർ പരിശോധിച്ചു. പോലീസിന്റെ അധികാരം സേവാഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണമെന്നാണ് ടി സിദ്ദിഖ് ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...