ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പോലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പോലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്‍തത് ദുബൈ പോലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പോലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































