മെട്രോയിൽ സഞ്ചരിച്ച സ്ത്രീകളുടെ ഫോട്ടോയും വിഡിയോയും അനുവാദമില്ലാതെ പ്രദർശിപ്പിച്ച ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പൂട്ടിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: മെട്രോയിൽ സഞ്ചരിച്ച സ്ത്രീകളുടെ ഫോട്ടോയും വിഡിയോയും അനുവാദമില്ലാതെ പ്രദർശിപ്പിച്ച ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെതിരെ നടപടി. ബെംഗളുരു മെട്രോയിൽ യാത്ര ചെയ്ത സ്ത്രീകളുടെ വിഡിയോയാണ് അവരുടെ അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റ​ഗ്രാമിലൂടെ പ്രദർശിപ്പിച്ചത്. മെട്രാ ചിക്സ് എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് യാത്രക്കാരികളായ സ്ത്രീകളുടെ വിഡിയോകൾ പ്രദർശിപ്പിച്ചത്. അക്കൗണ്ടിന്റെ ഉടമ ആരാണെന്ന് ഇതുവരെയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മോശമായ രീതിയിൽ സ്ത്രീകളുടെ അനുവാദമില്ലാതെ എടുത്ത വിഡിയോകൾ പ്രദർശിപ്പിക്കുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടാണ് ബം​ഗ്ലൂരു മെട്രോ ചിക്സ്.

മെട്രാ ചിക്സ് എന്ന പേരിലുള്ള അക്കൗണ്ട് എക്സിലൂടെ ഒരു യുവാവാണ് ബെംഗളുരു പോലീസിന്റെ ശ്രദ്ധയിൽ എത്തിച്ചത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണമെന്നും ഇയാൾ പൊലിസിനെ ടാ​ഗ് ചെയ്ത് എക്സിൽ കുറിച്ചിരുന്നു. തുടർന്ന് തെക്കൻ ബെംഗളുരു ബനശങ്കാരി പൊലീസ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. എക്സിലൂടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചതായി ഡിസിപി ലോകേഷ് ബി ജ​ഗൽസർ യുവാവിന് മറുപടിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മെട്രോ യാത്രക്കാരായ സ്ത്രീകൾ അറിയാതെ എടുത്ത പതിമൂന്ന് വിഡിയോകൾ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നും പോലീസ് നീക്കി. 5948 ആളുകളാണ് ഈ പേജിനെ ഫോളോ ചെയ്യുന്നത്. മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ അറിയാതെ പ്ലാറ്റ്ഫോമിൽ നിന്നും മെട്രോ ട്രെയിനിന് ഉള്ളിൽ നിന്നുമൊക്കെയാണ് വിഡിയോകൾ പകർത്തി പ്രചരിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...