സംഘര്‍ഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വന്‍ പോലീസ് സുരക്ഷ

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : സംഘര്‍ഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വന്‍ പോലീസ് സുരക്ഷ. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത സമരക്കാര്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പോലീസ് വാഹനങ്ങളും വയര്‍ലെസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സമരക്കാര്‍ തകര്‍ത്തു.

പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകാതെയായിരുന്നു ആക്രമണമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ 500ലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരുപതില്‍ അധികം ഉന്നത പോലീസ് ഉദ്യോഗസ്ഥരുണ്ട്. അധികമായി 300 പോലീസുകാരെ ഇപ്പോള്‍ നിയോഗിച്ചു. തുടര്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തി. പോലീസ് ക്രമസമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എഡിജിപി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

ആക്രമണത്തില്‍ വിഴിഞ്ഞം എസ്‌ഐയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലുകൊണ്ട് ഇടിച്ചതാണ് പരുക്കിന് കാരണമെന്ന് എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രകോപനമുണ്ടായാല്‍ കര്‍ശന നിയമനടപടിയുണ്ടാകുമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ താരതമ്യേനെ നിയന്ത്രണവിധേയമാണെന്നും എഡിജിപി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...