അറസ്റ്റ് ചെയ്ത നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു ; വിഴിഞ്ഞം സമവായത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമരക്കാര്‍ പോലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് എഫ്.ഐ.ആര്‍. സംഘം ചേര്‍ന്ന് പോലീസിനെ ബന്ദിയാക്കി. 85 ലക്ഷം രൂപയുടെ നഷ്ടം ആക്രമം മൂലമുണ്ടായിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. അതിനിടെ ഇന്നലെ അറസ്റ്റ് ചെയ്ത നാലു സമരക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെല്‍ട്ടന്‍ റിമാന്‍ഡിലാണ്. സെല്‍ട്ടനെ മോചിപ്പിക്കാനെത്തിയതാണ് നാലുപേര്‍.

അറസ്റ്റ് ചെയ്ത അഞ്ചുപേരെയും വിട്ടയയ്ക്കാനായിരുന്നു സംഘര്‍ഷം. നടപടി സര്‍ക്കാരും പോലീസും സമവായത്തിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ്. അതിനിടെ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ കേസെടുത്തു. വൈദികരടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയില്ല. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിയമനടപടി തുടരും. മൂന്നുമണിക്കൂറോളം പോലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു. സംഘര്‍ഷത്തില്‍ സമവായ ചര്‍ച്ചകള്‍ തുടരുമെന്ന് മോണ്‍സിഞ്ഞോര്‍ യുജിന്‍ പെരേര. രാവിലെ എട്ടരയോടെ പ്രദേശവാസികളുമായും ഉച്ചയ്ക്കുശേഷം ജില്ലാ കലക്ടറുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമമെന്ന് യൂജിന്‍ പെരേര പറഞ്ഞു. വന്‍സംഘര്‍ഷമുണ്ടായിട്ടും മന്ത്രിമാരോ, രാഷ്ട്രീയക്കാരോ സ്ഥലത്ത് എത്താതിരുന്നത് പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...